തൊഴിൽ, ഉന്നതവിദ്യാഭ്യാസം, സംരംഭകത്വം, വിദേശപഠനം തുടങ്ങി ഭാവിയെ രൂപപ്പെടുത്തുന്ന എല്ലാ മേഖലകളിലും പുതിയ വഴിത്തിരിവുകൾ തുറക്കുന്ന മിനി ദിശ 2025 – Discover Your Future Face എന്ന കരിയർ എക്സ്പോ ഒക്ടോബർ 31നും നവംബർ 1നും താമരശ്ശേരി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെലിന്റെ (CG & AC) ആഭിമുഖ്യത്തിൽ എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ വെച്ച് നടത്തപ്പെടുന്നു.
പ്ലസ് ടു, എസ്എസ്എൽസി, വിദ്യാർത്ഥികൾക്ക് കരിയർ മാർഗനിർദേശവും പ്രചോദനവും നൽകുന്ന ഈ പരിപാടിയിൽ വിവിധ മേഖലകളിലെ വിദഗ്ധർ നേരിട്ട് പങ്കുചേർന്ന് വിദ്യാർത്ഥികൾക്ക് ഭാവിയിലേക്ക് ഉറച്ച ദിശ നൽകും.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് നിർവഹിക്കും. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഡോ. പി.കെ. ഷാജി (CG & AC) മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മുഹമ്മദലി എം. (പ്രിൻസിപ്പൽ, എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ; ജനറൽ കൺവീനർ) അധ്യക്ഷനായിരിക്കും. താമരശ്ശേരി വിദ്യാഭ്യാസ ജില്ല കൺവീനർ ഡോ. നാസർ കുന്നുമ്മൽ (CG & AC) സ്വാഗതം പറയും.
സി.കെ. സജിദത്ത് (കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ്), മനോജ് കുമാർ ജി. (ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ), മുഹമ്മദ് ഇസ്മായിൽ പി.പി. (ഹെഡ് മാസ്റ്റർ, എം.ജെ.എച്ച്.എസ്.എസ്.), സിദ്ദീഖ് മലബാരി (PTA പ്രസിഡന്റ്), മുഹമ്മദ് അലി കെ. (വാർഡ് മെമ്പർ), അബ്ദുൽ നാസർ കെ. (പ്രിൻസിപ്പൽ അസോസിയേഷൻ സെക്രട്ടറി), അൻവർ അടുക്കത്ത് (വടകര വിദ്യാഭ്യാസ ജില്ലാ കൺവീനർ, CG & AC) എന്നിവർ ആശംസകൾ അർപ്പിക്കും. അബ്ദുറഊഫ് (സ്വാഗതസംഘം കൺവീനർ, എം.ജെ.എച്ച്.എസ്.എസ്.) നന്ദി പറയും.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധർ നയിക്കുന്ന കരിയർ സെമിനാറുകളും മാർഗനിർദേശ സെഷനുകളും നടക്കും. ഒക്ടോബർ 31-ന് രാവിലെ 11 മണിക്ക് “New Trends in Career” എന്ന വിഷയത്തിൽ MS ജലീൽ (Career Guru) സെഷൻ നയിക്കും. ഉച്ചയ്ക്ക് 1.30ന് “Entrepreneurship” വിഷയത്തിൽ പ്രൊഫ. രവിവർമ്മ (Dean, NIT Calicut), മിസ്സ് പ്രീതി ബി (NIT Calicut) എന്നിവർ സംസാരിച്ചു. തുടർന്ന് 2.45ന് “21st Century Skills” സെഷനിൽ ഡോ. യു.കെ. അബ്ദുന്നാസർ (Principal, DIET Vadakara), Dr ഷഫീഖ് ബുസ്താൻ ( അസോസിയേറ്റ് പ്രൊഫസർ കോളേജ്, TKM കോളേജ് കൊല്ലം), അതുല്യ മുരളി A.C. (SIMS, Kozhikode) എന്നിവർ നയിക്കുന്ന സെഷനുകൾ ഉണ്ടായിരിക്കും.
നവംബർ 1-ന് രാവിലെ 8.30ന് “New Trends in Career (After SSLC, Plus Two, FYUGP)” സെഷനിൽ അസ്കർ കെ, ഫരീദ, ഫിറോസ് പെരിംഗളം എന്നിവർ പങ്കെടുക്കും. 11 മണിക്ക് “Defence and Sports Career” എന്ന വിഷയത്തിൽ Col. L.V.S. രംഗനാഥ് (Director, Army Recruiting Office), ജിഷാദ് ഒ.കെ. എന്നിവർ ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 1.30ന് “Abroad Study” സെഷൻ അൻവർ മുട്ടാഞ്ചേരി (Career Trainer ) നയിക്കും. ഈ പരിപാടിയിൽ സി.ബി.എസ്.ഇ. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലെയടക്കം മുഴുവൻ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
സമാപന സമ്മേളനത്തെ ഭാഗമായി കോമഡി ഫെസ്റ്റിവൽ കോമഡി ഫെസ്റ്റിവൽ സ്റ്റാർ നന്ദനാരായണൻ നയിക്കുന്ന കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.
വിദ്യാർത്ഥികൾക്ക് ഭാവിയിലെ കരിയർ മാർഗങ്ങൾ കണ്ടെത്താൻ സഹായകരമായ സെമിനാറുകൾ, പ്രദർശനങ്ങൾ, ആശയവിനിമയ സെഷനുകൾ എന്നിവയിലൂടെ മിനി ദിശ 2025 വിദ്യാർത്ഥികൾക്കായി സമഗ്രമായ കരിയർ മാർഗനിർദേശ വേദിയായി മാറുന്നു.
---
📍 വേദി: എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ, താമരശ്ശേരി വിദ്യാഭ്യാസ ജില്ല
🗓️ തീയതികൾ: ഒക്ടോബർ 31 & നവംബർ 1, 2025
സംഘാടനം: Career Guidance & Adolescent Counselling Cell (CG & AC), Thamarassery Educational District, കോഴിക്കോട്.
🎉 ദിശ ഹയർ എജുക്കേഷൻ എക്സ്പോ
ഒക്ടോബർ 31, നവമ്പർ 01
_▪️എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, എളേറ്റിൽ_
---------------------
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൺസ് കൗൺസിലിംഗ് സെൽ നടപ്പിലാക്കുന്ന, ഉന്നത വിദ്യാഭ്യാസ സാധ്യതകളും കരിയർ ഓപ്പർച്യൂണിറ്റീസും നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുന്ന *ദിശ ഹയർ എജുക്കേഷൻ എക്സ്പോ* യിലേക്ക് ഏവർക്കും സ്വാഗതം!
*▪️തീയതി:* ഒക്ടോബർ 31, നവംബർ 1 തീയതികളിൽ (വെള്ളി, ശനി)
*🌟 പ്രധാന ആകർഷണങ്ങൾ*
▪️20-ൽ അധികം സ്റ്റാളുകൾ
* എൻ.ഐ.ടി,
* ഐ.ഐ.എം
* കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോഴിക്കോട്
* മെഡിക്കൽ കോകോളേജ്
* ഇന്ത്യൻ ആർമി റിക്രൂട്ട്മെൻ്റ് ടീം
* കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി
* പോളിടെക്നിക്കുകൾ
* സിപ്പറ്റ്
* ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ.
*കരിയർ സെഷനുകൾ*:
6 വിവിധ കരിയർ മേഖലകളിലെ സെഷനുകൾ.
*▪️വിഷയങ്ങൾ:*
* എൻട്രൻസ് പരീക്ഷകൾ
* പ്ലസ് ടു ശേഷമുള്ള സാധ്യതകൾ
* സംരംഭകത്വം
* 21-ാം നൂറ്റാണ്ടിലെ കഴിവുകൾ (21st Century Skills)
* പ്രതിരോധ - കായിക മേഖലയിലെ കരിയർ സാധ്യതകൾ
* വിദേശ പഠനം
* K-DAT അഭിരുചി പരീക്ഷ.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 54 ഹയർസെക്കണ്ടറി സ്‌കൂളുകളിലെയും ഹൈസ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമായി ഒരുക്കുന്ന ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുക!
സ്നേഹത്തോടെ,
*സ്വാഗതസംഘം*
_ദിശ ഹയർ എജുക്കേഷൻ എക്സ്പോ2025_
Location
Tags:
CAREER