എളേറ്റിൽ: കാഞ്ഞിരമുക്ക് മഹല്ലിൽ ദീർഘ കാലം പ്രസിഡണ്ടായി പ്രവർത്തിക്കുകയും ദീർഘകാലം കായിക അധ്യാപകനായി സേവനം ചെയ്തതോടൊപ്പം കായിക സാംസ്കാരിക ആത്മീയ മേഖലകളിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത പി.മൊയ്തീൻ കോയ മാസ്റ്ററെ അനുസ്മരിക്കുന്നതിനായി ഫ്രണ്ട്സ് കഞ്ഞിരമുക്ക് "ഓർമ്മകളിൽ മാഷ്"
എന്ന പരിപാടി സംഘടിപ്പിച്ചു.
എളേറ്റിൽ വാദി ഹുസ്ന സ്കൂളിൽ വെച്ച് ചേർന്ന പരിപാടിയിൽ ജൈസൽ K K അധ്യക്ഷത വഹിച്ചു. ഷാഹിദ് കെ ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ ബാഖവി, എൻ കെ സലീം മാസ്റ്റർ, ഷബീറലി അസ്ഹരി, സ്വാലിഹ് കമാലി, അഹമ്മദ് കുട്ടി അഷിയാന, അബ്ബാസ് മാസ്റ്റർ പൂനൂർ, അബ്ബാസ് മാസ്റ്റർ മൂർഖൻ കുണ്ട്, ബാലൻ മാസ്റ്റർ, ഫാസിൽ, എൻ കെ സലാം മാസ്റ്റർ, കുണ്ടുങ്ങര അബ്ദുറഹിമാൻ മാസ്റ്റർ, ബിസി മോയിൻ, നാസർ എംപി, അഷ്റഫ് എം പി തുടങ്ങിയവർ സംസാരിച്ചു.
സി.മുഹമ്മദ് ഫൈസിയുടെ സന്ദേശം കേൾപ്പിച്ചു.മുഹമ്മദ് ഫർഹാൻ അനുസ്മരണ ഗാനം ആലപിച്ചു. ഇദ്ദേഹത്തിൻറെ സ്മരനാർത്ഥം എജുക്കേഷനൽ എക്സലൻസ് അവാർഡ് നൽകാൻ തീരുമാനിച്ചു. പി. കെ. അബ്ദു റസാഖ് സ്വാഗതവും, ഫസലുൽ ബാരി ആർ. കെ. നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS