Trending

ഫ്രഷ്കട്ട് സംഘർഷം; പൊലീസ് നടപടി കുട്ടികളുടെ മാനസിക നില തെറ്റിക്കുന്നതായി ആക്ഷേപം

താമരശ്ശേരി: ഫ്രഷ് കട്ട് സമരവും അതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലിസ് നിരന്തരം വീടുകളിൽ കയറി വ്യാപകമായി നടത്തുന്ന പരിശോധനയും ചെറിയ കുട്ടികളിൽ വലിയ തോതിലുള്ള മാനസിക അസ്വസ്ഥതകൾ ക്ക് കാരണമാകുന്നതായി ആക്ഷേപം ഉയരുന്നു.പൊലിസ് നടപടിയുടെ ഭാഗമായാണ് പ്രതികളായ വരെ തിരഞ്ഞ് വീടുകളിൽ ദിവസവും രാവും പകലും പൊലീസ് എത്തുന്നത്.


കുട്ടികളുടെ മുന്നിൽ ചില വനിതാ പൊലീസ് ഉദ്യോഗസ്ഥർ പോലും മോശമായി സംസാരിക്കുന്നതും, ഭീഷണി പെടുത്തുന്നതും, വീട്ടിൽ അസമയത്ത് വന്ന് നിരന്തരം കൊളിംഗ് ബെൽ മുക്കുന്നതും വിദ്യാർത്ഥി കൾക്ക് വലിയതോതിൽ മാനസിക സമ്മർദ്ദം നേരിടുന്നതായും പ്രദേശവാസികൾ പറയുന്നു.കോട്ടികൾക്ക് കൗൺസിലിംഗിന് വിധേയമാക്കണം മെന്ന് കുടുംബങ്ങൾ പറയുന്നു.
കൂടത്തായി കരിമ്പാലകുന്ന് പ്രദേശത്ത് ഒരൊറ്റ വീട്ടിലും പുരുഷന്മാർ ഇല്ല, ആരൊക്കെയാണ് പ്രതിയാക്കിയത് എന്നറിയാതെ ഏത് സമയത്തും പ്രതിയാക്കിയേക്കാമെന്ന ഭയമാണ് യുവാക്കളെയും,വീട്ടിലെ രക്ഷിതാക്കളെയും വീട്ടിൽ നിന്നും അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്നത്.


പല വീടുകളിലും അർദ്ധപട്ടിണിയും,മുഴുപട്ടിണിയിലുമാണ് കുടുംബം കഴിയുന്നത്.പല വീട്ടുകാരും അന്നന്നത്തെ ഉപജീവന മാർഗത്തിനായി നിത്യ ജോലി ചെയ്യുന്നവരാണ്.ആ വരുമാനം നിലച്ചതും, നിരന്തരം വീടുകളിൽ കയറി വ്യാപകമായി നടത്തുന്ന പരിശോധനയും പ്രദേശത്ത് വലിയ തോതിലുള്ള എതിർപ്പുകൾ ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.സ്വതവേ കഴിഞ്ഞ ആറ് കൊല്ലക്കാലമായി മാലിന്യ ഫാക്ടറി യുടെ ദുരിതം പേറി ജീവിക്കുന്ന വരുടെ മേൽ പൊലീസ് അതിക്രമങ്ങൾ കൂടി അരങ്ങേറുമ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ചത് പെടുന്ന അവസ്ഥ സംജാതമാകും മെന്ന് ഭയപ്പെടുന്നവർ ഏറെയാണ്.അന്ന് തലയിൽ കൈവച്ചിട്ട് കാര്യമുണ്ടാവില്ലെന്ന് കൂടി ഭരണാധികാരികളും, നേതാക്കളും പൊലീസ്അ ധികൃതരുമറിയണമെന്നും നാട്ടുകാർ പറയുന്നു.


ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കര
ണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ‌നങ്ങ ൾ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതിൻ്റെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാൻജില്ലാഭരണകുടത്തിനോ ബന്ധപ്പെട്ട അധികൃതർക്കോ കഴിയില്ലെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. വർഷങ്ങളായി നടക്കുന്ന സമരമായിട്ടും അത് പരിഹരിക്കുന്നതിൽ ജില്ല ഭരണകൂടത്തിന്റെയും സർക്കാറിൻറെയും ഭാഗത്തുനിന്ന് തികഞ്ഞ പരാ ജയമാണുണ്ടായത്.ജനപ്രതിനിധികൾക്കും ശക്തമായ ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടില്ല. ഫ്രഷ്‌ കട്ട് സ്ഥാപനത്തിൻ്റെ തുടക്കക്കാരിൽ വിവിധ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടായിരുന്നെന്നും ഇപ്പോഴും കമ്പനിയിൽനിന്ന് ലാഭമായും സംഭാ വനയായും ലക്ഷങ്ങൾ കൈപ്പറ്റുന്നവരുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.


ഇതുകൊണ്ടൊക്കെയാണ് സർവകക്ഷി പിന്തുണ നാട്ടുകാർക്ക് ലഭിക്കാതെ പോയതെന്നാണ് ആക്ഷേപം. പ്രദേശിക ഇടവകകളും കുടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അടക്കമുള്ള സഭാ സ്ഥാപനങ്ങളും സമ രക്കാർക്കൊപ്പം ശക്തമായ നിലപാടെടുത്തത് മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധം വിദ്യാർത്ഥി കൾക്കും അധ്യാപകരടക്കം പ്രദേശവാസികൾക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായതിനാൽ തന്നെയാണ്.സമരം പരാജയപ്പെടുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫ്രഷ് കട്ട് മുതലാളി യുമായി വലിയ തോതിലുള്ള ഗൂഡാലോചന നടത്തി യതായും,അതിൻ്റെ ഭാഗമായി ട്ടാണ് സമാധാന പരമായി നടന്നു വന്ന സമരം എസ്.പിയുടെ ഇടപെടൽ മൂലം ഗതി മാറ്റിയതെന്നും സമരസമിതി യും ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.


ബോധപൂർവമായ ഒരു ഗെയിം മുതലാളി മാരും ഉന്നത പൊലിസും കളിച്ചു എന്നതിൽ സംശയമില്ല എന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. പൊലിസ് ഇടപെടലോടെ സമരവും,അതിനെ നേരിടലും എത്തിച്ചത് നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘർഷത്തിൻ്റെ തലത്തിൽ എത്തിക്കാൻ എളുപ്പത്തിൽ കഴിഞ്ഞു എന്നതാണ്.ഇതോടെ ഫ്രഷ് കട്ട് സമരത്തിൽ മുതലാളിമാർ കാണികളായി മാറുകയും കളിക്കളത്തിൽ സമരക്കാരും പൊലീസും ആയിമാറ്റപ്പെടുകയും ചെയ്തു.വളരെ തന്ത്രപ്രധാനമായ കളികളാണ് അരങ്ങേറിയതെന്ന് സംഭവദിവസത്തെ പുറത്തു വന്ന ദൃശ്യങ്ങൾ വ്യക്തമാണ്. ഫാകടറിക്കുളളിലെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ യഥാർത്ഥ പ്രതികൾ പുറത്തു വരുമെന്ന് സമരസമിതി അർഥശങ്കക്കിടമില്ലാതെ പറയുന്നു.ഉന്നതരായ രണ്ടു പൊലീസ് ഓഫീസർ മാരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് സമരസമിതിയുടെയും, നാട്ടുകാരുടെയും ആവശ്യം.
Previous Post Next Post
3/TECH/col-right