പൂനൂർ: കാന്തപുരം അവേലത്ത് മഖാം ഉറൂസ് തിങ്കളാഴ്ച സമാപിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി,സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹിമാൻ സഖാഫി, പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുൽ സബൂർ തങ്ങൾ, ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സംബന്ധിക്കും.
നാളെ (ഞായർ) രാവിലെ 9 മണി മുതൽ മഖാം പരിസരത്ത് വെച്ച് അന്നദാനം വിതരണം നടക്കും. പതിനായിരക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിഭവങ്ങൾ നൂറിലധികം മഹല്ലുകളിൽ നിന്ന് ഇന്നലെ നടന്ന മഹല്ല് വരവിൽ കൊണ്ടുവന്നിട്ടുണ്ട്.
Tags:
POONOOR