Trending

ശിവൻ തെറ്റത്ത് സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിക്കുന്നു.

കൊയിലാണ്ടി: കവിയും പത്രപ്രവർത്തകനുമായ ശിവൻ തെറ്റത്തിന്റെ സ്മരണക്കായി  കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ  ബുക്ക്‌ ക്ലബ് ഏർപ്പെടുത്തിയ,   ശിവസ്മൃതിപുരസ്‌കാരത്തിനായി, കോഴിക്കോട് ജില്ലയിലെ എഴുത്തുകാരുടെ 2022 - 2024 കാലയളവിൽ പ്രസിദ്ധീകരിച്ച,   കവിതാസമാഹാരങ്ങൾ ക്ഷണിക്കുന്നു. 

അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ ആണ് അയക്കേണ്ടത്. ഇവ  ലഭിക്കേണ്ട അവസാന തീയതി 10/12/2025 വൈകുന്നേരം 5 മണി. 
5001 രൂപയും, പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

അയക്കേണ്ട വിലാസം :
ഷൈമ. പി.വി
'ശിവശക്തി' 
കോതമംഗലം (വഴി)
കൊയിലാണ്ടി (പോസ്റ്റ്)
കോഴിക്കോട് (ജില്ല)
പിൻ- 673305
മൊബൈൽ - 9048271056
Previous Post Next Post
3/TECH/col-right