കൊടുവള്ളി:“വോട്ട് കൊള്ളക്കാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക” ക്യാമ്പയിന്റെ ഭാഗമായി പദയാത്രയും കവലയോഗങ്ങളും സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൊന്തളത്ത് റസാഖ് മാസ്റ്റർ നയിക്കുന്ന യാത്ര ഒക്ടോബർ 10 വെള്ളിയാഴ്ച 3:30 ന് പന്നൂരിൽ പി ടി അഹമ്മദ് ഉദ്ഘാടനം ചെയ്യും. മോൻടി അബുബക്കർ, അബ്ദുള്ള കത്തറമ്മൽ, ശരീഫ് ഹാജി, ശംസുദ്ധീൻ ഈസ്റ്റ് എന്നിവർ നേതൃത്വം നൽകുന്ന പദയാത്ര വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 7 മണിക്ക് ഈസ്റ്റ് കിഴക്കോത്ത് സമാപിക്കും.
സമാപന പൊതുയോഗം എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ടി പി യൂസുഫ്, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി വി എം വിനീത്, അഡ്വ ശറഫുദ്ധീൻ, സിദ്ദീഖ് മുസ്‌ലിയാർ, റംല റസാഖ് എന്നിവർ സംസാരിക്കും.
മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ നിസാർ അഹമ്മദ്, പി ടി റഷീദ് എന്നിവർ അറിയിച്ചു.
Tags:
ELETTIL NEWS