നരിക്കുനി:നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ വയോജനങ്ങൾക്കായി പകൽ വീടും, കുട്ടികൾക്കായി കളിക്കളവും ഉണ്ടാക്കാനായി തലക്കോട്ട് ഉത്താൻ കുട്ടി ഹാജി അധികാരി കുടുംബത്തിൻ്റെ വകയായി 3 സെൻ്റ് സ്ഥലവും, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വന്തമാക്കിയ 10 സെന്റ് സ്ഥലവും ഗ്രാമ പഞ്ചായത്തിന് കൈമാറി.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത് രേഖ കൈമാറി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുനിൽകുമാർ രേഖ ഏറ്റുവാങ്ങി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. സുനൽ കുമാർ അധ്യക്ഷനായ ചടങ്ങിൽ ഫ്ലവേഴ്സ് ടി.വി. ടോപ് സിംഗർ ഫെയിം പാർവണ സനീഷിനെ ആദരിച്ചു.
സ്ഥലം ഏറ്റെടുക്കൽ കമ്മറ്റി കൺവീനർ ആർ.കെ. മറിയം റിപ്പോർട്ട് അവതരിപ്പിച്ചു.
ചേളന്നൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാന രാരപ്പൻകണ്ടി,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. ലൈ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മൊയ്തി നെരോത്ത്,
ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ്, ഹാഷിം തലക്കോട്ട്, ഷിബിൻ ലാൽ കെ.കെ, ഒപിഎം ഇഖ്ബാൽ, ബാലകൃഷ്ണൻ മാസ്റ്റർ, വി. ബാബു, ടി.പി സുലൈമാൻ മാസ്റ്റർ, എം.പി റുഖിയ ടീച്ചർ, എം.പി പുഷ്പരാജൻ, മന്ദത്ത് ശിവാനന്ദൻ, പി. അബൂബക്കർ മാസ്റ്റർ, മുനീർ കെ.പി,ചാലിൽ ഗണേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കെ.കെ ചന്ദ്രൻ സ്വാഗതവും, എം.പി ഗഫൂർ നന്ദിയും പറഞ്ഞു.