കൊടുവള്ളി: നാഷണൽ ഹൈവേയിൽ പഴയ RTO ഓഫീസിന് സമീപം (ബൈപ്പാസ് റോഡിൽ ) അനധികൃതമായി ബസ്സുകൾ പാർക്ക് ചെയ്യുന്നതു കാരണം ബുദ്ധിമുട്ടാവുന്നതായി ആക്ഷേപം.നിരവധി മദ്രസ വിദ്യാർത്ഥികളും, സ്കൂൾ വിദ്യാർത്ഥികളും പോകുന്ന വഴിയിലാണ് വലിയ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
അഞ്ചും അതിൽ കൂടുതലും ബസുകളും വലിയ ലോറികളും നിരന്തരമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കി യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് സ്റ്റാർ ഹീറോ മോഡേൺ ബസാർ വാട്സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.
എൻ.വി ആലിക്കുട്ടി ഹാജി, എം. വി ഉമ്മർ ഹാജി ,കെ വി നൗഷാദ് ,ഫസൽ മാസ്റ്റർ, മുബാറക്. M,ഫൈസൽ മേപ്പാല, സലീം കുയ്യിൽ, കാദർ മേപ്പാല, സാലി പുറായിൽ എന്നിവർ പങ്കെടുത്തു.
Tags:
KODUVALLY