കൊടുവള്ളി : കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സെക്ടർ എക്‌സ്‌പോ ആയ ബേക്ക് എക്സ്പോ' 25 യുടെ കൊടുവള്ളി മണ്ഡലം തല പ്രചാരണ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ബേക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന "ബേക്ക് എക്‌സ്‌പോ 2025" ഒക്ടോബർ 10, 11, 12 തീയതികളിൽ എറണാകുളം അഡ്‌ലക്സ് ഇന്റർനാഷണൽ കോൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ വച്ച് നടക്കും.
എക്‌സ്‌പോയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തുടക്കമായിരിക്കെ, കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്.കേരളത്തിലെ ബേക്കറി മേഖലയെ കാലത്തിനനുസരിച്ച് മുന്നോട്ട് നയിക്കുക, ഏറ്റവും മികച്ച ഫുഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുക, ആരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്.
ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ബേക്കറി മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, മികച്ച മെഷിനറികളും, ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രത്യേകതയാണ് കേരളത്തിന് ഉള്ളത്.
ബേക്ക് എക്‌സ്‌പോ 2025-ൽ പുതിയ മെഷിനറികൾ, ഉൽപ്പന്നങ്ങൾ, ട്രെൻഡുകൾ എന്നിവ പ്രദർശിപ്പിക്കപ്പെടും. ബേക്കറി മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്നതാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം. ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൊടുവള്ളിയിൽ നടന്ന പ്രചാരണ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ദേവദാസ് മണ്ഡലം പ്രസിഡണ്ട് പി.കെ അബുദുൽ മജീദ് (നൈസ് ബേക്കറി) ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് (ഫെയ്മസ് ബേക്കറി) ട്രഷറർ മുഹമ്മദ് (സൗദി ബേക്കറി) ഭാരവാഹികളായ സുനിൽ താമരശ്ശേരി ബാബു പരപ്പൻ പൊയിൽ (മോഹന ബേക്കറി), ഷബീർ ഷാ ഫുഡ്സ് ശിഹാബ് (അറഫ ബേക്കറി) അബുദുൽ ഹമീദ് (ഗ്‌ളൈസി ബേക്കറി) പ്രദീബ് (സോന ബേക്കറി ) പ്രബീഷ് (റീന ബേക്കറി) മുസ്തഫ അഖിലേഷ് സുനിൽ പെരുമണ്ണ തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടനയുടെ പ്രവർത്തനങ്ങളും എക്‌സ്‌പോയുടെ പ്രാധാന്യവും വിശദീകരിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൂടി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.
Tags:
KERALA