ആരാമ്പ്രം:ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുക ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും വാങ്ങുക, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചക്കാലക്കരയിൽ നിന്നും ആരാമ്പ്രത്തേക്ക് സി.പി.ഐ.എം-ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, നെതന്യാഹുവിന്റെ കോലം കത്തിക്കലും നടത്തി.
പരിപാടിയിൽ എ.പി. നെസ്തർ മുഖ്യ പ്രഭാഷണം നടത്തി.പ്രകടനത്തിന് കെ ബാലൻ,മുഹമ്മദ് മാസ്റ്റർ,വാസുദേവൻ, കൃഷ്ണൻ ചക്കാലക്കൽ, മുഹമ്മദ് ആരാമ്പ്രം, ജിതേഷ് ആരാമ്പ്രം എന്നിവർ നേതൃത്വം നൽകി.
Tags:
KODUVALLY