പന്നിക്കോട്ടൂർ :പാലങ്ങാട് നൂറുൽഹുദാ മദ്രസയുടെ ആഭിമുഖ്യത്തിൽ തിരു പിറവിയുടെ ഒന്നര സഹസ്രാബ്ദം എന്ന ശീർഷകത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മാനവ സംഗമം ഇന്ന് (തിങ്കളാഴ്ച) രാത്രി 7 മണിക്ക് പാലങ്ങാട് ജുമുഅത്ത് പള്ളി പരിസരത്ത് നടക്കും.
മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും. സമ്മേളനം മുബശ്ശിർ തങ്ങൾ ജമലുല്ലൈമി ഉദ്ഘാടനം ചെയ്യും. എം. കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, താമരശ്ശേരി ബിഷപ്പ് റമിജിയോസ് മാറിയപോൾ ഇഞ്ചനാനിയേൽ, ശ്രീമത് സ്വാമി ആത്മദാസ് യതി, പി.പി. അബ്ദുൽ ജലീൽ ബാഖവി, ഷൗക്കത്തലി വെളളങ്ങുണ്ട എന്നിവർ സംസാരിക്കും.
Tags:
PALANGAD