എളേറ്റിൽ: എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ചു ഘോഷയാത്രയും, മൗലിദ് പാരായണവും, പൂർവ വിദ്യാർത്ഥി സംഗമവും നടത്തി.
മദ്രസ്സ സദർ മുഅല്ലിം മൂസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മദ്രസ കമ്മറ്റി പ്രസിഡന്റ് മാളിയേക്കൽ അഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. മദ്രസ കമ്മറ്റി സെക്രട്ടറി സമദ് വട്ടോളി പതാക ഉയർത്തി.
എളേറ്റിൽ അങ്ങാടിയിലൂടെ മദ്രസ്സ വിദ്യാർത്ഥികളും, രക്ഷിതാക്കളും ഘോഷയാത്ര നടത്തി. തുടന്ന് നടത്തിയ മൗലിദ് സദസ്സിന് എൻ. കെ. മുഹമ്മദ് മുസ്‌ലിയാർ, കെ. പി. സി. അബ്ദുറഹിമാൻ, മാളിയേക്കൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം മദ്രസ്സയിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും നടത്തി. പ്രോഗ്രാം കൺവീനർ പുളിക്കിപ്പോയിൽ ഷൗക്കത്ത് സ്വാഗതവും, ചെയർമാൻ അബ്ദുറഹിമാൻ കാരാട്ട് നന്ദിയും പറഞ്ഞു.
മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും, അന്നദാനവും ഇന്ന് (ശനിയാഴ്ച) നടക്കും.