താമരശ്ശേരി: ആർട്ട് ആൻ്റ് ലിറ്ററേച്ചർ ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് ഒരുക്കിയ 'അമ്മയും കുഞ്ഞും ' ശിൽപ്പം ഡോ.എം.കെ.മുനീർ എം.എൽ.എ. അനാഛാദനം ചെയ്തു. കലകൾ സമൂഹ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോഴാണ് കലാകാരൻമാർ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതെന്ന് എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം.അഷ്റഫ് അധ്യക്ഷത വഹിച്ചു.
ശിൽപം തയ്യാറാക്കിയ ശിൽപി ഒ.പി. വേലായുധനെ ചടങ്ങിൽ അനുമോദിച്ചു. ആർട്ട് ആൻ്റ് ലിറ്ററേച്ചർ ഇനിഷ്യേറ്റീവ് കൺവീനർ മജീദ് ഭവനം സ്വാഗതം താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി,പ്ലാൻ്റ്സ് അവർ പാഷൻ എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ .അരവിന്ദൻ ,എ.കെ.കൗസർ, അഡ്വ. ജോസഫ് മാത്യു, ഡോ. ജി. ഗോപാല കൃഷ്ണൻ, ടി.ആർ. ഓമനക്കുട്ടൻ, ഒ. അബ്ദുൽ റഷീദ്, ഖാദർ പാലാഴി,
ഉസ്മാൻ.പി.ചെമ്പ്ര,ഗിരീഷ് തേവള്ളി, പി.കെ. രാധാകൃഷ്ണൻ, വി.പി.ഉസ്മാൻ ,പി.വി.ദേവരാജ് , സത്താർ പള്ളിപ്പുറം,
നാസർ താമരശ്ശേരി, ഗോബാൽ ഷാങ് തുടങ്ങിയവർ സംസാരിച്ചു.
Tags:
THAMARASSERY