പൂനൂർ: സംസ്ഥാന പാതയിൽ പൂനൂർ ടൗണിൽ കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പൂനൂർ ഉമ്മിണികുന്നുമ്മൽ യു.കെ. സുബൈറാണ് (48) മരിച്ചത്. ഇന്നലെ പുലർച്ച നാലു മണിയോടെയായിരുന്നു അപകടം.
പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന സുബൈർ മറ്റൊരു വാഹനത്തിലേക്ക് പച്ചക്കറി കയറ്റാൻ തലയിൽ ചുമടുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബാലുശ്ശേരി
ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏതാനും മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ്
ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ദീർഘകാലം പ്രവാസിയായിരുന്ന സുബൈർ അടുത്ത ആഴ്ച വീണ്ടും വിദേശത്ത്പോകാനുള്ള ഒരുക്കത്തി
ലായിരുന്നു. പിതാവ്: ഉമ്മിണികുന്നു
മ്മൽ പരേതനായ ഹുസയിൻ ഹാജി. മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ.
ഭാര്യ: ബുഷ്റ (ചളിക്കോട്). മക്കൾ: മുഹമ്മദ് ഷാഫി (ഗൾഫ്), ഫാത്തിമ ഫിദ,
ആയിഷ ബത്തൂൽ. മരുമകൾ: ഫാത്തിമ അനു. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, കെ.കെ. മുഹമ്മദ് (റിട്ട.അധ്യാപകൻ, വടക്കുമ്പാട് വെസ്റ്റ് എൽ.പിസ്കൂൾ, തലശ്ശേരി), ആയിഷക്കുട്ടി, ഫാത്തിമ, സക്കീന.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൂനൂർ ഞാറപൊയിൽ ജുമാ മസ്ജിദിൽ.
Tags:
WHEELS