കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന 44-ാമത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ബോൾ ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് മുഖ്യാതിഥി ആയ ചടങ്ങിൽ സംസ്ഥാന ബോൾ ബാഡ്മിൻറൺ അസോസിയേഷൻ ചെയർമാൻ കെ.ബാബു ജോസഫ്, പ്രസിഡണ്ട് ടി.കെ ഹെൻട്രി,സെക്രട്ടറി കിഷോർ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ കൗസർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ,എം.ജെ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.മുഹമ്മദലി,ഹെഡ്മാസ്റ്റർ പി.പി മുഹമ്മദ് ഇസ്മായിൽ,പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് മലബാരി,കെ.വി അബ്ദുൽ മജീദ്,കെ.മുസ്തഫ, ടി.എം അബ്ദു റഹ്മാൻ,ടി.കെ അനിൽകുമാർ,സക്കരിയ ചുഴലിക്കര എന്നിവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ പി ഷഫീഖ് സ്വാഗതവും, എ.കെ മുഹമ്മദ് അശ്റഫ് നന്ദിയും പറഞ്ഞു.
Tags:
SPORTS