Trending

വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി.

ബാലുശ്ശേരി: ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ട്രഷറർ നസീർ കണ്ണൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് സുരാജ് ബാലുശ്ശേരി അദ്ധ്യക്ഷത വഹിക്കുകയും, സംഘടനാ പതാക ഉയർത്തുകയും ചെയ്തു.

അകാലത്തിൽ മരണമടഞ്ഞവർക്കായി അനുശോചനം ജില്ലാ കമ്മറ്റി അംഗം പ്രബീഷ് കാക്കഞ്ചേരി അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഴയ കാല ലൈറ്റ് & സൗണ്ട് വാടക വിതരണ ക്കാരായ ഗാനം വേലായുധൻ, ഗംഗാധരൻ കക്കഞ്ചേരി, മജീദ് ജിൻസി, ബൈജു കക്കഞ്ചേരി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.എസ്. ബാവ അനുമോദിച്ചു. മെമ്പർമാർക്കുള്ള ഐ. ഡി. കാർഡ് വിതരണം ജില്ലാ പ്രസിഡന്റ് സജ്ജാദ് നിർവ്വഹിച്ചു.

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കൗൺസിൽ അംഗം മനോജ്‌ വടകര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സർജാസ്, ട്രഷറർ രഞ്ജിത്ത്, ജില്ലാ കമ്മറ്റി അംഗം ഷൈജൽ കാക്കൂർ, നസിലി അഷ്‌ഹർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയിൽ ലക്ഷ്മിപ്രിയ പ്രാർത്ഥനയും, മേഖല സെക്രട്ടറി ബിയേഷ് ഉള്ളിയേരി സ്വാഗതവും, ട്രഷറർ സത്യധർമ്മൻ നന്ദിയും പറഞ്ഞു. തുടർന്ന് മെമ്പർമാരുടെ കുടുംബങ്ങളുടെ കലാപരിപാടികൾ അരങ്ങേരി.
Previous Post Next Post
3/TECH/col-right