Trending

എളേറ്റിൽ വട്ടോളിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

എളേറ്റിൽ: എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ  ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന  ബുസ്താന ബസ്സാണ്  അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.
 
പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. 

ആരുടേയും പരിക്ക് ഗുരുതരമല്ല. 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബസ്സുകാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് ഉച്ചക്ക് 12:30ന്റെ ട്രിപ്പിൽ യാത്ര ചെയ്തപ്പോൾ തന്നെ ബസ് നിയന്ത്രണമില്ലാതെ ഒരു ഭാഗത്തേക്ക് ചെരിയുന്നതായി അനുഭവപ്പെട്ടെന്ന് യാത്രചെയ്തവർ പറയുന്നു. 

ബസ് മറിഞ്ഞ സമയത്തെ യാത്രക്കാരായ വിദ്യാർത്ഥികളും പറയുന്നത് റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു എന്നാണ്.

ശ്രീനാഥ്‌ കൃഷ്ണ കളത്തിപ്പാറ, ശില്പ എളേറ്റിൽ, ജന്ന ഫാത്തിമ പന്നിക്കോട്ടൂർ, ആയിഷ കെൻസ പന്നിക്കോട്ടൂർ, ഹമീദ് പന്നിക്കോട്ടൂർ, മുഹമ്മദ്‌ റസൽ പന്നിക്കോട്ടൂർ, സൻഹ പന്നിക്കോട്ടൂർ, ഭാസ്കരൻ കൂളിപ്പൊയിൽ, അലൻകൃത എളേറ്റിൽ, റിസ പന്നിക്കോട്ടൂർ, ഫാത്തിമ ഫർസാന പന്നിക്കോട്ടൂർ, മുഹമ്മദ്‌ പന്നിക്കോട്ടൂർ, മിർഫാൻ പാലങ്ങാട്, ഫർഹ ഫാത്തിമ പന്നിക്കോട്ടൂർ, മിൻഹ ഫാത്തിമ പന്നിക്കോട്ടൂർ, റംല, അലൻഷാ, ഫർസാന, അനസ്, ശ്രീകാന്ത്, ആദി കൃഷ്ണ, കല്യാണി എളറ്റിൽ, മജീദ് പന്നിക്കോട്ടൂർ, ഷാദിൽ റഹ്മാൻ, അഞ്ജന എന്നിവർക്കാണ് പരിക്കേറ്റത്.


Previous Post Next Post
3/TECH/col-right