കൊടുവള്ളി: കർഷക ദിനാചരണത്തിന്റെ ഭാഗമായി പാലക്കുറ്റി എ.എം.എൽ.പി സ്കൂളിൽ മികച്ച ക്ഷീര കർഷകനായ ചോലയിൽ ബിച്ചഹമ്മദ് ഹാജിയെ ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥി പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു .
പ്രധാന അധ്യാപിക സൈനബ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.അബ്ദു റഹീം അധ്യക്ഷത വഹിച്ചു. എം.പി.ടി.എ യുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മാണവും ആരംഭിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് ഫസൽ പന്നിയൂക്കിൽ, അഷ്റഫ് വാവാട് എന്നിവർ സംസാരിച്ചു. പി.ടി. സാജിർ നന്ദി പറഞ്ഞു.
Tags:
EDUCATION