എളേറ്റിൽ:മഞ്ഞളാംപൊയിൽ ഹിൽടോപ്പ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി. സ്വതന്ത്ര ഇന്ത്യയുടെ മുൻ കാഴ്ചപ്പാടുകളെ കുറിച്ചും ആധുനിക ക ആഴ്ചപ്പാടിനെ കുറിച്ചും വളരെ വിശദമായി മുഖ്യാതിഥിയായി പങ്കെടുത്ത ആലിക്കുഞ്ഞി മാസ്റ്റർ സംസാരിച്ചു.
പ്രതികൂല കാലാവസ്ഥയിലും സ്ത്രീകളും, കുട്ടികളും അടങ്ങിയ നല്ല ജനപങ്കാളിത്തത്തോടെ കൂടിയാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്. ചടങ്ങിൽ പ്രസിഡണ്ട് സുബൈർ അധ്യക്ഷത വഹിച്ചു.മുഖ്യ രക്ഷാധികാരികളായ അബൂബക്കർ മഞ്ഞളാംപൊയിൽ, മുനീർ കെ പി,തുടങ്ങിയവർ സംസാരിച്ചു. ആലിക്കുഞ്ഞി മാസ്റ്റർക്കുള്ള സ്നേഹോപഹാരം ഹില്‍ടോപ്പ് പ്രസിഡന്റ് നൽകി.
സെക്രട്ടറി സുലൈമാൻ കെ സി സ്വാഗതവും,ഇസ്മായിൽ വി പി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS