Trending

കേരള മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കൊടുവള്ളിയിൽ തുടക്കമായി.

കൊടുവള്ളി:മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം എന്ന ശീർഷകത്തിൽ കേരള മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കൊടുവള്ളി ചാപ്റ്ററിൽ തുടക്കമായി. കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് മുസ്തഫാ റശീദ് നരിക്കുനിയുടെ അധ്യക്ഷതയിൽ അക്കാദമി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അശ്റഫ് ടി. കൊടുവള്ളി പി.പി.ഖാദർ മാസ്റ്റർക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. 

ലോക സംഗീത ദിനത്തിൽ കൊടുവള്ളി ചാപ്റ്റർ കമ്മിറ്റി നടത്തിയ ഗാനാലാപന മത്സര വിജയികൾക്കുള്ള സർട്ടിഫി
ക്കറ്റും ക്യാഷ് അവാർഡും മുൻസിപ്പൽ കൗൺസിലർ ടി.മൊയ്തീൻകോയ വിതരണം ചെയ്തു. പ്രവർത്തന പദ്ധതി സമർപ്പണം ചാപ്റ്റർ ട്രഷറർ എൻ.കെ.അഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.

തബല ആർട്ടിസ്റ്റ് സലാം വട്ടോളി, ഗാന രചയിതാക്കളായ റശീദ് പുന്നശ്ശേരി, ശംസുദ്ദീൻ എളേറ്റിൽ, മുഈനു, ഒ.വി.അശ്റഫ്, യസീദ് മേപ്പള്ളി, മുഹമ്മദലി മാസ്റ്റർ, പി.ഐ 'അഹ് മദ്, മുഹമ്മദ് കിഴക്കോത്ത്  പ്രസംഗിച്ചു. പി.പി.ഖാദർ മാസ്റ്ററുടെ ഗസൽ അവബോധ ക്ലാസ് നടന്നു. അവാർഡ് ജേതാക്കൾക്ക് പുറമെ യാസിർ ചളിക്കോട്, ശമ്മാസ് കാന്തപുരം, ശബ്ന ജാഫർ, ബശീർ പന്തീർപാടം തുടങ്ങിയവരുടെയും പ്രശസ്ത കാഥികൻ എം.എം.പൊയിൽ ട്രൂപ്പിൻ്റെയും ഹൃദ്യമായ ഇശൽ വിരുന്നും അരങ്ങേറി.

ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി അബ്ദുറഹ്മാൻ കൊടുവള്ളി സ്വാഗതവും, മൻസൂർ നരിക്കുനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right