Trending

യഥാർത്ഥ ഭിന്നശേഷിക്കാർക്കും, എയ്ഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം ആവശ്യപ്പെട്ട് പ്രക്ഷോഭം.

കോഴിക്കോട്: RPW ആക്ടിന്റെ പേരിൽ നിയമനാംഗീകാരം ലഭിക്കാത്ത യഥാർത്ഥ ഭിന്നശേഷിക്കാർക്കും എയ്ഡഡ് സ്കൂൾ അധ്യാപകർക്കും നീതി ആവശ്യപ്പെട്ട് KATC (കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവ്) യുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

PV അൻവർ ഉദ്ഘാടനം ചെയ്ത മാർച്ചിൽ അദ്ദേഹം നിയമന അംഗീകാരം ലഭിക്കാത്ത 16000 അധ്യാപകർ നേരിടുന്ന ദുരിതങ്ങൾ എടുത്തു പറഞ്ഞു. NSS ന് ലഭിച്ച ഉത്തരവ് മറ്റ് അധ്യാപകർക്കും കോടതിയിൽ നിന്ന് ലഭിച്ചിട്ടും NSS ന് മാത്രം അത് നടപ്പിലാക്കി ഉത്തരവ് ഇറക്കിയ സർക്കാർ ഉത്തരവ് ഇരട്ടത്താപ്പിലും അപ്പുറം ആണ് എന്ന് അൻവർ സൂചിപ്പിച്ചു. നിരവധി വ്യാജ ഭിന്നശേഷിക്കാർ സ്കൂളിൽ പ്രവേശിച്ചത് തെളിവ് സഹിതം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാത്തത് വ്യാജ ഭിന്നശേഷി മാഫിയക്ക് കുടപിടിക്കാൻ ആണ് എന്ന് അൻവർ പരാമർശിച്ചു.

സുപ്രീം കോടതി ഉത്തരവിട്ടിട്ടും മൂന്ന് വർഷമായി ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്താതെയും, മറ്റ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാതെയും സർക്കാർ കാലതാമസം വരുത്തുകയാണെന്ന് KATC ആരോപിച്ചു .നിയമനാംഗീകാരം ലഭിക്കാത്തതിനാൽ നിരവധി അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുന്ന ദാരുണമായ സാഹചര്യമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ആയിരങ്ങൾ പങ്കെടുംത്ത മാർച്ചിന് ശേഷം കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിന് മുന്നിൽ വെച്ചു നടന്ന ധർണ്ണയിൽ ബിൻസിൻ ഏക്കാട്ടൂർ അധ്യക്ഷം വഹിച്ചു .കെ. സ്. ടി. യു സംസ്ഥാന സെക്രട്ടറി AP അസീസ് മാസ്റ്റർ , KPSTA കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ. കെ സുരേഷ് മാസ്റ്റർ, NTU സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രേഷ്മ ടീച്ചർ , KPSMA കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പൂമംഗലം അബ്ദുറഹ്മാൻ , KATF സംസ്ഥാന സമിതി അംഗം റാഫി ചെരച്ചോറ , HAM സംസ്ഥാന സെക്രട്ടറി ഷിഹാബ് വേദവ്യാസ , ഹെൽനഹാരൂൺ, ഷബീർ മലപ്പുറം , ഇജാസ് ഹസൻ , ജദീർ കൂളിമാട് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right