പേരാമ്പ്ര: മീഡിയ വിഷൻ റിപ്പോർട്ടർ സി.കെ. ബാലകൃഷ്ണന് രവീന്ദ്രനാഥ ടാഗോർ സ്മാരക ‘ദൃശ്യമാധ്യമ ശ്രേഷ്ഠാ പുരസ്കാരം’ ലഭിച്ചു. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
കോഴിക്കോട് പേരാമ്പ്രയിലെ ആവള കുട്ടോത്ത് ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ 1200 വർഷം പഴക്കമുള്ള ബലിക്കല്ലിലും കരിങ്കല്ലിലും രേഖപ്പെടുത്തിയ വട്ടെഴുത്ത് ശിലാശാസനം ക്യാമറയിൽ പകർത്തി പുരാവസ്തു വകുപ്പിൽ എത്തിച്ചു. ഇത് സാമൂതിരി ക്ഷേത്രലിഖിതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ലോകത്തിനു പരിചയപ്പെടുത്തിയത് ബാലകൃഷ്ണന്റെ ശ്രദ്ധേയ സംഭാവനയായി.
മാധ്യമപ്രവർത്തനരംഗത്ത് സമർപ്പിത സേവനവും വ്യത്യസ്തമായ സമീപനവും പുലർത്തി, സമൂഹത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ കൃത്യതയോടെ ജനങ്ങളിലെത്തിച്ച ബാലകൃഷ്ണന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ അംഗീകാരമായിട്ടാണ് ഈ പുരസ്കാരം.
Tags:
KOZHIKODE