Trending

യൂമി കെയറിന് എം.ജെ. യുടെ കൈതാങ്ങ്.

എളേറ്റിൽ:യൂമി കെയറിന് എം.ജെ. ഹയർ സെക്കൻ്ററി സ്ക്കൂൾ എളേറ്റിലിൻ്റെ കൈതാങ്ങ്.പാവപ്പെട്ട സെറിബ്രൾ പാൾസി, ഓട്ടിസം, ഇൻറ്റലേച്വൽ ഡിസ്എബിലിറ്റി, മൾട്ടിപ്പിൾ ഡിസ്എബിലിറ്റി  എന്നീ അവസ്ഥയിലുള്ള പതിനെട്ട് വയസ് കഴിഞ്ഞ്  വീട്ടിൽ ഒറ്റപ്പെട്ട് പോയ ഭിന്നശേഷിക്കാർക്കും, കിടപ്പ് രോഗികൾക്കുമാണ് യൂമി കെയർ ഡയപ്പറുകൾ എത്തിച്ച് കൊടുക്കുന്നത്.

കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും വലിയ കോൺട്രിബ്യൂഷനാണ് എം.ജെ .എച്ച്.എസ്. എളേറ്റിൽ നൽകി യൂമി കെയറിന് കൈതാങ്ങായത്. ഇരുന്നൂറ് ഡയപ്പറുകൾ അധ്യാപകരായ അബ്ദുൽ ജലീൽ പി കെ , ഷഫീഖ് പി, കെ. കെ സുൽഫത്ത്, എ എം ശംസീന, സ്റ്റാഫ് സെക്രട്ടറി ഖമറുദ്ധീൻ എന്നിവരുടെ സാന്നിധ്യത്തിൽ യൂമി കെയർ കോർഡിനേറ്റർ മൂസറെമി, മേഖലാ കോർഡിനേറ്റർ സനീഷ മടവൂർ എന്നിവർക്ക് ഹെഡ്മാസ്റ്റർ പി.പി.മുഹമ്മദ് ഇസ്മായീൽ കൈമാറി.
Previous Post Next Post
3/TECH/col-right