കോഴിക്കോട്: വടകര ഇരിങ്ങലില്‍ വിദ്യാർത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയില്‍. താമരശ്ശേരി പരപ്പൻപൊയില്‍ കല്ലുവെട്ടുകുഴിയില്‍ സനു ഷിഹാബുദ്ദീൻ (24) ആണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴ്ച്ച രാവിലെയാണ് സംഭവം.സ്‌കൂളിലേക്ക് പോകാൻ വേണ്ടി ബസ് കയറുന്നതിനായി നടന്നു പോകുന്ന രണ്ട് വിദ്യാർത്ഥിനികള്‍ക്ക് നേരെയാണ് പ്രതിയുടെ നഗ്നതാ പ്രദർശനം. വിദ്യാർത്ഥികളെ ലോറി ഡ്രൈവറായ സനു ഷിഹാബ് തടഞ്ഞ് നിർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥികള്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോക്സോ കേസ് ചുമത്തി ഇന്നലെ രാത്രിയോടെ പയ്യോളി പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ എ.കെ സജീഷിൻ്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Tags:
KOZHIKODE