Trending

പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച  ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി  അലൻ അഷ്റഫിന് (16) വേണ്ടിയുള്ള  നാലാം ദിവസം നടത്തിയ തിരച്ചിലിന് ഇന്ന് ഫലം കണ്ടു.

സമീപത്തുള്ള സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

ഇതോടെ പതങ്കയത് ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി.

പിതാവ്: അഷ്റഫ്. മാതാവ്: നസ്രിന. സഹോദരൻ: അമൽ അഷറഫ്.

നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിൻ്റെ 100 മീറ്റർ താഴെ സിയാൽ ഡാമിൻ്റെ സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്‌ചയാണ് മഞ്ചേരിയിൽനിന്നു ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കിൽപ്പെട്ട അലനെ കാണാതാവുകയായിരുന്നു. സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.പാറകൾ ഏറെയുള്ള ഈ പ്രദേശത്ത് അവയ്ക്കുള്ളിൽ അലൻ കുടുങ്ങിക്കിടപ്പുണ്ടോ എന്നതറിയാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 

മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും, ഞായറാഴ്ച പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

അപകടമുന്നറിയിപ്പു ഗൗരവമായെടുക്കാതെ പുഴയിലിറങ്ങുന്നവരാണ് പതങ്കയത്തു പലപോഴും അപകടത്തിൽപെടുന്നത്.മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇരുവഴിഞ്ഞിപ്പുഴയുടെ മനോഹാരിത കാണുന്ന സഞ്ചാരികൾ നാട്ടുകാരുടെ വിലക്കും മറ്റും അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് ഇവിടെ പതിവാണ്.
Previous Post Next Post
3/TECH/col-right