Trending

കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കൺവെൻഷനും, അനുസ്മരണവും സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കൊടുവള്ളി  മണ്ഡലം കൺവെൻഷനും, ഭാഷ സമരം, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.

മംഗഫിലെ പ്രൈം ഓഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം പ്രസിഡണ്ട് യുസഫ് പൂക്കോടിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി, കുവൈത്ത് കെഎംസിസി സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: മുഹമ്മദ് അലി  കെഎംസിസി സംഘാടനം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. 

ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി - ശിഹാബ് തങ്ങൾ, ന്യൂനപക്ഷ രാഷ്ട്രീയത്തിൻറെ ഉൾക്കരുത്ത്, മുൻ ജില്ലാ സെക്രട്ടറി സലാം നന്തി- ഭാഷ സമരം, കാലം മായ്ക്കാത്ത രക്തസാക്ഷിത്വം എന്നിവയിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. 

കുവൈത്ത് കെഎംസിസി വൈസ് പ്രസിഡണ്ട് സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങൾ, കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, കെഎംസിസി മെഡിക്കൽ വിംഗ് ജനറൽ കൺവീനർ അറഫാത്ത്, ജില്ലാ പ്രസിഡണ്ടുമാരായ റസാഖ് അയ്യൂർ, ഹബീബുള്ള മുറ്റിച്ചൂർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

മണ്ഡലം വൈസ് പ്രസിഡണ്ട് യഹ്‌യ ഖാൻറെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി ജമാലുദ്ധീൻ കൊടുവള്ളി സ്വാഗതവും, സെക്രട്ടറി ഷമീർ നരിക്കുനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right