Trending

പടനിലം പാലത്തിന് സമീപത്തെ കാടുകൾ വെട്ടിവൃത്തിയാക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ.

ആരാമ്പ്രം: കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന പടനിലം പാലത്തിന്റെ അപ്രോച്ച് റോഡരികിലെ കാടുകൾ വെട്ടി വൃത്തിയാക്കി എസ് വൈ എസ് സാന്ത്വനം യൂണിറ്റ് പ്രവർത്തകർ മാതൃകയായി. റോഡിന്റെ ഇരുവശങ്ങളിലേക്കും പടർന്നു കയറിയ കാടുകൾ കാഴ്ച മറയ്ക്കുകയും യാത്രാതടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സാന്ത്വനം യൂണിറ്റ് സെക്രട്ടറി നിഷാൻ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ഷൗക്കത്ത് പാലക്കൽ, മുഹമ്മദ് അലി യു കെ, ഇസ്മായിൽ എം സി, അബൂബക്കർ ഹാജി, നിഫാൻ കെ, ഹാസിൻ കെ, റുബാബ് പി കെ, ആബിദ് പി എന്നിവർ ഉൾപ്പെടുന്ന പ്രവർത്തകർ ഈ ഉദ്യമത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right