മാലിന്യ സംസ്ക്കരണ രംഗത്ത് കഴിഞ്ഞ 10 വർഷമായി മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രീൻവേംസ് താമരശ്ശേരി എം.ആർ.എഫ് ഓഫീസ് കെട്ടിട ഉദ്ഘാടനം അഡ്വ: ടി സിദ്ധീഖ് എം.എൽ എ നിർവ്വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് വിശിഷ്ടാതിഥിയായി.ഗ്രീൻ വേംസ് ഡയറക്ടർ ജംഷീർ അദ്ധ്യക്ഷത വഹിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ കുട്ടി, വാർഡ് മെമ്പർ സീന സുരേഷ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ: ബഷീർ പൂനൂർ, ടി.എം അബ്ദുൽ ഹക്കീം, ഇ എം അബ്ദുറഹിമാൻ, ഗ്രീൻവേംസ് ഡയറക്ടർമാരായ സി-കെ എ ഷമീർ ബാവ, ആസിഫ് അലി പ്ലാൻ്റ് മാനേജർ ഷബീദ് എന്നിവർ സംസാരിച്ചു.
Tags:
THAMARASSERY