Trending

ഖാസിം വലിയുള്ളാഹി ആണ്ടുനേർച്ച ഞായറാഴ്ച.

എളേറ്റിൽ:ലക്ഷദ്വീപിലെ കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ള അവർകളുടെ ആണ്ട് നേർച്ച ഞായറാഴ്ച (20-07-2025) എളേറ്റിൽ മർകസ് വാലിയിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. 

മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, പ്രാർത്ഥന തുടങ്ങിയ പരിപാടികൾ നടക്കും. സി പി ശാഫി സഖാഫി, കെ ടി ജഅഫർ ബാഖവി തുടങ്ങയവർ പ്രഭാഷണം നടത്തും.സയ്യിദ് ജലാൽ ഖുതുബുദീൻ തങ്ങൾ ലക്ഷദ്വീപ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
 
ഇത് സംബന്ധമായി ചേർന്ന യോഗം കെ ടി ജഅഫർ ബാഖവിയുടെ അധ്യക്ഷതയിൽ പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. കെ പി റാസി സഖാഫി, പി അസീസ് സഖാഫി പ്രസംഗിച്ചു.കെ സലിം ലത്തീഫി സ്വാഗതവും നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right