Trending

മഴ ശക്തം: താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പ്രധാന നിർദ്ദേശങ്ങൾ:

▪️ അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ.
▪️ ഭാരം കൂടിയ വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടില്ല.
▪️ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും കോഴിക്കോട് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
▪️ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ്ണ സജ്ജരായിരിക്കാൻ ഫയർ ആൻഡ് റെസ്ക്യൂ, കെ.എസ്.ഇ.ബി. തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

യാത്രക്കാർ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Previous Post Next Post
3/TECH/col-right