Trending

ഒട്ടുമാവല്ല നാട്ടുമാവ്: പൂനൂർ ഹൈസ്കൂളിൽ ഒളോർ മാവ് സംരക്ഷണ പരിപാടി ആരംഭിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓളോർ മാവ് സംരക്ഷണ പരിപാടി ആരംഭിച്ചു. ഒട്ടുമാവിന് പകരം നാട്ടുമാവുകൾ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. രുചികരവും വലുപ്പം കൂടിയതുമായ മാമ്പഴം നൽകുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ നാട്ടുമാവ് ഇനമാണ് ഒളോർ. കേരളത്തിൻ്റെ ഒരു തനത് മാവിനമായ ഇതിൻ്റെ കേന്ദ്രം കോഴിക്കോട് ജില്ലയാണ്. 

മാവിൻതൈ നട്ടു കൊണ്ട് ഹെഡ്മാസ്റ്റർ പി കെ മഹേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സീഡ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. വി അബ്ദുൽ സലീം, വി എച്ച് അബ്ദുൽ സലാം, ടി പി മുഹമ്മദ് ബഷീർ, ഡോ. സി പി ബിന്ദു, സി പി നീന എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right