കാന്തപുരം:എസ് എസ് എഫ് കാന്തപുരം സെക്ടർ സാഹിത്യോത്സവിൽ പൂപ്പൊയിൽ യൂണിറ്റ് ജേതാക്കളായി. പൂപ്പൊയിൽ വെച്ച് നടന്ന സാഹിത്യോത്സവ് കവിയും എഴുത്തുകാരനുമായ ദിനേശ് പൂനൂർ ഉദ്ഘാടനം ചെയ്തു. ജാബിർ നെരോത്ത് സന്ദേശ പ്രഭാഷണവും എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം റാഫി അഹ്സനി മുഖ്യ പ്രഭാഷണവും നടത്തി .
എസ് വൈ എസ് കാന്തപുരം സർക്കിൾ പ്രസിഡന്റ് സുഹൈൽ അഹ്സനി നെരോത്ത് അനുമോദന പ്രഭാഷണം നടത്തി.എസ് വൈ എസ് കാന്തപുരം സർക്കിൾ ജനറൽ സെക്രട്ടറി ഉബൈദുല്ല കാന്തപുരം ജേതാക്കളെ പ്രഖ്യാപിച്ചു. സി എം റഫീഖ് സഖാഫി ,സാജിദ് മങ്ങാട് ,നൗഫൽ മങ്ങാട് എന്നിവർ സംസാരിച്ചു.
സലാമത്ത് നഗർ, നെരോത്ത് എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫിദൽ സി പൂപ്പൊയിൽ കലാപ്രതിഭയായും മുഹമ്മദ് അൽഫിദ് എംസി- സിഎം നഗർ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
മൊയ്‌ദീൻ കുഞ്ഞി ഫൈസി ഇസ്ഹാഖ് സിഎം നഗർ, മുർഷിദ് ഇസി, ആദിൽ ഫൗസി ബദ്‌രിയ നഗർ, ഷഫീഖ് അഹ്സനി , സിനാൻ കാന്തപുരം , ഫവാസ് സഖാഫി , സൈഫുദീൻ തുടങ്ങിയവർ സംബന്ധിച്ചു. .ശുഹൈബ് തോട്ടായി സ്വാഗതവും, ജഅ്ഫർ സഖാഫി നന്ദിയും പറഞ്ഞു.
Tags:
POONOOR