Trending

വാർഷിക ജനറൽ ബോഡി യോഗവും,അനുമോദന സദസ്സും.

ആരാമ്പ്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ്
വാർഷിക ജനറൽ ബോഡി യോഗവും
വ്യാപാരി കളുടെ മക്കളിൽ നിന്ന് എസ്
എസ് എൽ സി - പ്ലസ് ടു പരീക്ഷാ ഉന്നത വിജയി കൾക്കുള്ള അനുമോദന സദസ്സും ഏകോപന സമിതി ജില്ലാ സിക്രട്ടരിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പിടി എ ലത്വീഫ് കൊടുവള്ളി ഉദ്ഘാടനം
ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് വി എം എ ലത്വീഫ് അധ്യക്ഷത വഹിച്ചു
യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷംസുദ്ധീൻ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.ഈയിടെ നിര്യാതനായ ഏകോപനസമിതി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.നാരായണൻ
നായർ നരിക്കുനി, പഹൽ ഗാം ഭീകരാക്രമണത്തിലും,അഹമ്മദാബാദ് വിമാന ദുരന്തത്തിലും മരണപ്പെട്ടവരുടെ പേരിലും യോഗം അനുശോചനം രേഖപ്പെടുത്തി. 

ഏകോപന സമിതി കോഴിക്കോട് ജില്ലാ കൗൺസിലർ ബഷീർ ആരാമ്പ്രം അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.ടി എ ലത്വീഫ്, ഷംസുദ്ധീൻ എളേറ്റിൽ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കുള്ള
അവാർഡു ദാനം നിർവ്വഹിച്ചു.യൂണിറ്റ് സിക ട്ടരി എം കെ ഷൈജൽ
റിപോർട്ടും വരവ് ചിലവ് കണക്കും
അവതരിപ്പിച്ചു.എരേക്കൽ ഇബ്രാഹിം സ്വാഗതവും, എം പി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right