വായന പക്ഷാചരണത്തിന്റെ ഭാഗമായി ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ യൂത്ത് ക്ലബ്ബ് മെക് 7 കുട്ടമ്പൂർ യൂണിറ്റുമായി ചേർന്ന് ലഹരിവിരുദ്ധ സദസ്സും, പ്രതിജ്ഞയും സംഘടിപ്പിച്ചു.
വായനശാല എക്സിക്യൂട്ടീവ് അംഗവും, മെക് 7 യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ. ലോഹിതാക്ഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ടി.കെ.രാജേന്ദ്രൻ മാസ്റ്റർ, മെക് 7 ഏരിയ കോഡിനേറ്റർ ഷംസീർ പാലങ്ങാട് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.സുരേന്ദ്രർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ത്രീകളടക്കം നാല്പതോളം പേർ പങ്കെടുത്തു.
വായനശാല സിക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വഗതവും, മെക് 7 ട്രെയിനർ സത്യനാഥൻ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
Tags:
NANMINDA