Trending

ലഹരി ഉപയോഗത്തിനെതിരെ ഫുട്ബോൾ മത്സരം.

എളേറ്റിൽ:കുട്ടികളിലും യുവാക്കളിലും വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ
വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബ് എളേറ്റിൽ സംഘടിപ്പിച്ചു. 

ഒന്നാമത് U - 16 ഫുട്ബോൾ ലീഗ് മൽസരത്തിൽ ചാമ്പ്യൻമാരായ
എം.ജെ.എച്ച് എസ് സ്കൂളിന് ക്ലബ്ബ് ചെയർമാനും ലഹരി വിരുദ്ധ കോർഡിനേറ്ററുമായ ഹബീബു റഹ്മാൻ ട്രോഫി സമ്മാനിച്ചു. റണ്ണേർസിനുള്ള ട്രോഫി ക്ലബ്ബ് മേനേജർ ജംഷീർ അലി സമ്മാനിച്ചു.

മികച്ച കളിക്കാരനുള്ള ട്രോഫി ക്ലബ്ബ്രക്ഷാധികാരി റഷീദ് മാസ്റ്റർ സമ്മാനിച്ചു.കളിയിലെ ടോപ്പ് സ്കോറർക്കുള്ള ട്രോഫി ക്ലബ്ബ് പ്രസിഡന്റ്
ദിലീപ് ടി സമ്മാനിച്ചു.വിജയികൾക്കുള്ള ക്യാഷ്പ്രൈസ് ക്ലബ്ബ് ജന: സെക്രട്ടറി
ഷാഹൻ പുല്ലടി സമ്മാനിച്ചു.

ക്ലബ് രക്ഷാധികാരികളായ സലാം മാസ്റ്റർ,എൻ കെബാബു കെ.പി (കടവ്,),
വിനോദ് മാസ്റ്റർ, ക്ലബ്ബ് വൈ: പ്രസിഡന്റ് മാരായ അരുൺജിത്ത് പി, ആദിൽ പിടി , 
അൽ അമീൻ പി, ആദിൽ കെ പി,
നിഹാൽ (ചിക്കു ) സെക്രട്ടറിമാരായ അജു.ടി, നെജാദ് കെ എം,നിഹാൽ പി കെ, ആദിൽ റോഷൻ ടി.കെ
തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right