Trending

ശ്രദ്ധിച്ചാൽ കുടുങ്ങേണ്ട ! താമരശ്ശേരി ചുരത്തിൽ ഇന്ന് കർശന നിയന്ത്രണം.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ഇന്ന് സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഈദ് അവധിയും ഞായറാഴ്ചയുമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധന വരാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം. 

താമരശ്ശേരി പാെലീസാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരത്തിലെ തട്ടുകടകൾ വൈകിട്ട് 7 മണിക്ക് അടക്കണം,വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പാടില്ല, ചുരത്തിലെ മറ്റു ഭാഗങ്ങളിലും പാർക്കിംങ്ങ് അനുവദിക്കില്ല, ചുരത്തിൽ ആളുകൾ കൂട്ടം കൂടാനും പാടില്ലെന്ന് പോലിസ് അറിയിച്ചു.

വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായിയെത്തിയാൽ ചുരത്തിൽ വലിയ രീതിയിൽ ​ഗതാ​ഗത തടസമുണ്ടാകും. ഇത് ട്രാഫിക് നിയന്ത്രണം താറുമാറാക്കും.ഞായറാഴ്ച രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും. സഞ്ചാരികൾ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right