Trending

അനൂസ് റോഷനെവിടെ? 5 ദിവസം കഴിഞ്ഞു : കണ്ടെത്താത്തതിൽ ആശങ്കയെന്ന് മാതാപിതാക്കൾ.

കൊടുവള്ളി : സാമ്പത്തിക തർക്കത്തെ തുടർന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കൊടുവള്ളി സ്വദേശി അനൂസ് റോഷനെ ഇതുവരെയും കണ്ടെത്താത്തതിൽ ആശങ്കയെന്ന് മാതാപിതാക്കൾ. കേസിൽ രണ്ടു പേർ അറസ്‌റ്റിലായിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് അറസ്‌റ്റിലായത്. അനൂസ് റോഷനുമായി പ്രതികൾ സംസ്‌ഥാന അതിർത്തി കടന്നുവെന്നും ഇവർ മൈസൂരുവിൽ എത്തിയതായും പൊലീസ് പറയുന്നു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘം കർണാടകയിലേക്ക് തിരിച്ചു.

വിദേശത്തുള്ള സഹോദരൻ്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്‌ചയാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത്.

Previous Post Next Post
3/TECH/col-right