Trending

പ്ലസ് ടു പരീക്ഷഫലം ; വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്.

തിരുവനന്തപുരം:പ്ലസ് ടു പരീക്ഷഫലം ,വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 


77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. 

ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.  3,70,642 വിദ്യാര്‍ത്ഥികലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

Previous Post Next Post
3/TECH/col-right