എളേറ്റിൽ:എളേറ്റിൽ വട്ടോളി മർച്ചന്റ് അസോസിയേഷനും, എളേറ്റിൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു.
എളേറ്റിൽ മർച്ചന്റ് അസോസിയേഷന്റെ മെമ്പർമാരായിട്ടുള്ള മുഴുവൻ വ്യാപാരികൾക്കും ഹോസ്പിറ്റലിന്റെ കീഴിൽ ഏർപ്പെടുത്തിയ ഹെൽത്ത് പിങ്ക് കാർഡിന്റെ (10%മുതൽ 20%വരെ ഡിസ്കൗണ്ട് ലഭിക്കുന്ന കാർഡ്) വിതരണവും ഹോസ്പിറ്റൽ എം.ഡി സലീം എൻ കെ നിർവഹിച്ചു.
പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ബിസി മോയിൻകുട്ടി അധ്യക്ഷത വഹിച്ചു.കൊടുവള്ളി മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ടി പി അബ്ദുൽ ഖാദർ ഹാജി,മുരളി സൂര്യ,നാസർ ഹാജി, നാസർ പോപ്പുലർ, ഷാൻ സലാം, സജ്ന, ഫാഹിസ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ധീൻ സ്വാഗതവും യൂത്ത് ജനറൽ സെക്രട്ടറി ഷംസു ആലീസ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS