Trending

പരപ്പാറയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ വാഹനം കണ്ടത്താൻ സഹായിക്കുക

കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ ഭാഗത്ത് നിന്ന് വീട്ടിൽ കയറി 21 വയസുള്ള റോഷൻ എന്ന യുവാവിനെ തട്ടികൊണ്ട് പോയി. 

ഈ വണ്ടി കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.പ്രതികള്‍ എത്തിയ KL 65 L 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തർക്കങ്ങളെ തുടർന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. 

അനൂസ് റോഷന്‍ കൊടുവള്ളിയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post
3/TECH/col-right