പൂനൂർ:സുഹൃത്തുക്കളുടെ മുങ്ങി മരണ വാർത്തയറിഞ്ഞ് നാട്ടുകാർ വിറങ്ങലിച്ചു. എളേറ്റിൽ ആനക്കുഴിക്കൽ പുല്ലടിയിൽ മുഹമ്മദ് സാലിഹിന്റെയും ബേബി സലോഹയുടെയും മകൻ മുഹമ്മദ് അബൂബക്കർ (8), കാന്തപുരം ആലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിന്റെയും സമീറയുടെയും മകൻ മുഹമ്മദ് ഫർഹാൻ (9) എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്.
ഇന്നലെ രാത്രിയോടെയാണു കുട്ടികളുടെ മരണ വിവരം നാട്ടുകാർ അറിഞ്ഞത്.അധികം ആരും ഉപയോഗിക്കാത്ത കുളത്തിലാണ് വിദ്യാർഥികൾ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികൾ ഇവിടെ മീൻ പിടിക്കാൻ എത്തിയതായിരിക്കുമെന്ന സംശയത്തിലാണ് നാട്ടുകാർ. ഇരുവരെയും ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യിത്തുകൾ തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ.
മരണപ്പെട്ട ആനക്കുഴിക്കൽ മുഹമ്മദ് സാലിഹിൻ്റെ മകൻ മുഹമ്മദ് അബൂബക്കറിൻ്റെ മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
മുഹമ്മദ് ഫർഹാന്റെ മയ്യിത്ത് പൊതുദർശനം ഉച്ചക്ക് ശേഷം 2:45ന് കാന്തപുരം സലാമത്ത് നഗർ മദ്റസയിലും, മയ്യിത്ത് നിസ്കാരം 3മണിക്ക് സലാമത്ത് നഗർ മസ്ജിദിലും.