ന്യൂദൽഹി : പാക്കിസ്ഥാനുമായി വെടിനിർത്തൽ അംഗീകരിച്ചതായി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികൾ നേരിട്ട് ചർച്ച നടത്തിയാണ് വെടിനിർത്തൽ അംഗീകരിച്ചതെന്നും മൂന്നാമതൊരു കക്ഷിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ വെടിനിർത്തൽ നിലവിൽ വന്നു. ഈ മാസം 12 മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച നടക്കുമെന്നും വിക്രം സിംഗ് പറഞ്ഞു.
Tags:
INDIA