Trending

ഷഹബാസിന്റെ വേർപാടിന്റെ നടുക്കത്തിലും മികച്ച വിജയം നേടി എളേറ്റിൽ എം. ജെ.സ്കൂൾ.

എളേറ്റിൽ,:മുഹമ്മദ്‌ ഷഹബാസിന്റെ വേർപാടിന്റെ നടുക്കത്തിൽ  എസ്. എസ്. എൽ. സി പരീക്ഷയെഴുതിയ  എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മികച്ച വിജയം നേടി.  പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.  1033 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 155 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി. ടി. എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന അനുമോദന ഘോഷയാത്ര സ്കൂളിൽ നിന്നും ആരംഭിച്ച് എളേറ്റിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. 

അനുമോദന യോഗം പ്രിൻസിപ്പൽ എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു.  പി. ടി. എ പ്രസിഡന്റ്‌ സിദ്ധീഖ് മലബാരി അധ്യക്ഷത വഹിച്ചു. പി. പി മുഹമ്മദ്‌ ഇസ്മായിൽ, റജ്ന കുറുക്കാമ്പോയിൽ, പി. കെ അബ്ദുൽ ജലീൽ, ബാസിം ചളിക്കോട്, ആർ. കെ ഫസലുൽ ബാരി, എ. റംല, കെ. ദിവ്യ,  എ. എം ഷംസീന എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ് ജെ. മിനി സ്വാഗതവും, കെ. കെ കമറുദ്ധീൻ നന്ദിയും പറഞ്ഞു.

അതേ സമയം താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് എഴുതിയത് ആകെ ഒരു പരീക്ഷയാണ്.എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചത് എ പ്ലസ്.ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.ബാക്കി പരീക്ഷകൾ ഷഹബാസിന് എഴുതാൻ പറ്റിയിരുന്നില്ല.
Previous Post Next Post
3/TECH/col-right