കൊടുവള്ളി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ വൈസ് പ്രസിഡന്റും നന്തി ദാറുസ്സലാം അറബിക് കോളേജ് പ്രൊഫസറുമായിരുന്ന സൂഫി വര്യർ എം.കെ മുഹമ്മദ് മുസ്ലിയാരുടെ നാമഥേയത്തിൽ പന്നൂരിൽ തുടക്കം കുറിച്ച ഇസ്ലാമിക് സെന്ററിൽ മുഹമ്മദിയ്യ ഇസ്ലാമിക് അക്കാദമി ആരംഭിക്കുന്നു.
2009ൽ ശൈഖുനാ പാറന്നൂർ ഉസ്താദിന്റെ നേതൃത്വത്തിൽ ഇസ്ലാമിക് സെന്റർ ആരംഭിച്ചെങ്കിലും സെക്കണ്ടറി മദ്രസ മാത്രമേ പ്രവർത്തിച്ച്ചിരുന്നുള്ളു. കാലികമായി പരിഷ്കരിച്ച കരിക്കുലത്തോട് കൂടിയ മത ഭൗതിക വിദ്യാഭ്യാസം ഒരുമിച്ചു നൽകുന്ന സമന്വയ സ്ഥാപനമാണിത്.
ജില്ലക്കകത്തും പുറത്തുമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ പൂർത്തിയാക്കി. ഇതിനായി പന്നൂർ കുന്നോത്ത് വയലിൽ ഇരുനില കെട്ടിടം പണി പൂർത്തിയാക്കി. അമീൻ അശ്അരി പന്നൂരാണ് സ്ഥാപന പ്രിൻസിപ്പാൾ. ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 30 ന് കോഴിക്കോട് ഖാളിയും ഇസ്ലാമിക് സെന്റർ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിവഹിക്കും.ജലീൽ ബാഖവിയുടെ ആമുഖ ഭാഷണത്തോടെ ആരംഭിക്കുന്ന ഉത്ഘാടനസമ്മേളനത്തിൽ ഡോ. അബ്ദുൽ ലത്തീഫ് ദാരിമി അൽ ഹൈതമി ചാവക്കാട് മുഖ്യ പ്രഭാഷണം നടത്തും.
ഇ അഹമ്മദ് കുട്ടി ഫൈസി, ടി പി സി മുഹമ്മദ് കോയ ഫൈസി, അബ്ദുസ്സലാം ഫൈസി, അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, അബ്ദുസാഖ് ബുസ്ഥാനി,എം പി അഹമ്മദ് ബാഖവി,അമീൻ അശ് അരി,ഇസ്മായിൽ കോട്ടക്കൽ,അബ്ദുൽ ഹമീദ് ഫൈസി മലയമ്മ,പി സി യുസുഫ് ഫൈസി വെണ്ണക്കോട്, ഷാഫി ഫൈസി തലപ്പേരുമണ്ണ, ശാക്കിർ ഹുസൈൻ ദാരിമി,അബ്ദുറസാഖ് മുസ്‌ലിയാർ, ഇബ്രാഹിം എളേറ്റിൽ, പി കലന്തൻകുട്ടി ഹാജി,പാട്ടത്തിൽ അബൂബക്കർ ഹാജി, മടപ്പാട്ടിൽ അബ്ദുറഹ്മാൻ ഹാജി,ഇ കെ അബ്ദുറഹ്മാൻ മാസ്റ്റർ, സി.കെ അബ്‌ദുറസാഖ്,പി. വി അബൂബക്കർ മാസ്റ്റർ,എം.കെ അബ്‌ദുറഹിമാൻ ഹൈതമി,ഹുസൈൻ യമാനി,വി.പി അഷ്റഫ്,അബ്ദുള്ള കോട്ടുവറ്റ,
ബഷീർ ലത്വീഫി,റാഷിദ് കാരക്കൊത്ത്. എന്നിവർ സംബന്ധിക്കും.
Tags:
KODUVALLY