ബംഗളൂരു:കർണാടകയിൽ അനിശ്ചിതകാല പണിമുടക്ക് തുടരുന്നതിനാൽ വ്യാഴാഴ്‌ച മുതൽ അവശ്യവസ്തുക്കളുടെ വില ഉയരുമെന്ന് സൂചന.പച്ചക്കറികൾ, ഭക്ഷ്യവസ്‌തുക്കൾ, പാൽ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ എത്താത്തത് വിതരണത്തെ തടസപ്പെടുത്തുമെന്നും വില ഉയരാൻ കാരണമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബംഗളൂരു കൊമേഴ്സ്യൽ വെഹിക്കിൾ അസോസിയേഷൻ(എഫ്കകെഎസ്എൽഒഎ) സെക്രട്ടറി എച്ച് രാജേഷ് പറഞ്ഞു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ ഏകദേശം 10 ശതമാനം മാത്രമാണ് ബുധനാഴ്‌ച കർണാടകയിൽ
എത്തിയത്. 'വ്യാഴാഴ്‌ച മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് വാഹനങ്ങൾ വരില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചില അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇതിനകം കുറഞ്ഞുവരികയാണ്, കൂടാതെ പലചരക്ക് കടകൾ വില വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്,' രാജേഷ് പറഞ്ഞു.
ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, അരി, ഗോതമ്പ്, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണത്തെ വരും ദിവസങ്ങളിൽ ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച അർധരാത്രിയാണ് പണിമുടക്ക് ആരംഭിച്ചത്. സംസ്ഥാനത്തെ ട്രക്കർമാർ, ട്രാൻസ്പോർട്ടർമാർ, ടൂറിസ്റ്റ് ടാക്സികൾ, മാക്സി ക്യാബ് ഓപ്പറേറ്റർമാർ എന്നിവരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷനാണ് പണിമുടക്കിന് നേതൃത്വം. സംഘടന ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
ചൊവ്വാഴ്‌ച മുഖ്യമന്ത്രി സിദ്ധരാമയ്യയുമായിഎഫ്കെഎസ്എൽഒഎ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു.
ആറ് ആവശ്യങ്ങളിൽ നാലെണ്ണത്തിന് കോൺഗ്രസ് സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, ഡീസൽ വിലവർധനവ് പിൻവലിക്കുക, 18 സംസ്ഥാന പാതകളിലെ ടോൾ നിർത്തലാക്കുക എന്നീ രണ്ട് കാര്യങ്ങൾ ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
'ഞങ്ങൾക്ക് അധികഭാരം ഏൽപ്പിക്കരുതെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു.
ഡീസൽ വില ലിറ്ററിന് 5.5 രൂപ വർധിപ്പിച്ചത് ചെറിയ കാര്യമല്ല. സർക്കാർ ഞങ്ങളുടെ വാക്കുകൾ കേട്ടില്ലെങ്കിൽ, സമരം കൂടുതൽ ശക്തമാക്കാൻ നിർബന്ധിതരാകും, അതിന്റെ അനന്തരഫലങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല,' ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി ആർ ഷൺമുഖപ്പ പറഞ്ഞു. സമരം കൂടുതൽ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള അടുത്ത നടപടികൾ തീരുമാനിക്കുന്നതിനായി എഫ്കെഎസ്എൽഒഎ വ്യാഴാഴ്‌ച
ബാഗളൂരുവിൽ യോഗം ചേരും
Tags:
INDIA