നരിക്കുനി : മത-സാമൂഹിക- സാംസ്‌കാരിക- വൈജ്ഞാനിക- സേവന നാവോമണ്ഡലങ്ങളിൽ ജന സഹസ്രങ്ങളുടെ പ്രതീക്ഷയായി വളർന്നു പന്തലിച്ച നെടിയനാട് ബദ്‌രിയ്യയുടെ മുപ്പതാം വാർഷികത്തിന്റെയും സി ഉസ്താദ് മെമ്മോറിയൽ ദർസിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി മെയ് 2,3,4 തിയ്യതികളിൽ സംഘടിപ്പിക്കപ്പെടുന്ന "ഗ്രാറ്റോണിയം" സമ്മേളനത്തിന്റെ പ്രചരണ പരിപാടികൾ ശനിയാഴ്ച ആരംഭിക്കും. വിവിധ മേഖലകളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വിപുലമായ പരിപാടികളാണ് പ്രചരണത്തിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന വനിത പഠന ക്യാമ്പ് നടക്കും.
സമീപ പ്രദേശങ്ങളിലുള്ള നാൽപ്പത് ഖബർസ്ഥാനുകളിൽ സിയാറത്ത്, നൂറ് ഗ്രാമങ്ങളിലേക്ക് ഗ്രാറ്റോണിയം സഫർ, വിവിധ അങ്ങാടികളിൽ ഗ്രാറ്റോണിയം തക്കാരം, മെഡിക്കൽ ക്യാമ്പ്, സൈക്കിൾ റാലി, റോഡ്മാർച്ച്, ബൈക്ക് റാലി തുടങ്ങി വിവിധ പ്രചരണ പരിപാടികളും തൊട്ടടുത്ത ദിവസങ്ങളായി നടക്കും.
ഗ്രോറ്റോണിയം പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് മെയ് 2,3,4 തിയ്യതികളിൽ പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം, മുതഅല്ലിം സമ്മിറ്റ്, സൗഹൃദ സമ്മേളനം, മഹബ്ബ കോൺഫറൻസ്, സമാപന സമ്മേളനം തുടങ്ങി വിത്യസ്ത പരിപടികൾ നടക്കും.
മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വ്യത്യസ്ത പരിപാടികളിൽ സംബന്ധിക്കും
Tags:
NARIKKUNI