പൂനൂർ: മെക്7 പൂനൂർ യൂണിറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുടുംബസംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.വർത്തമാന കേരളത്തിന്റെ ഏറ്റവും വലിയ വിപത്തായ രാസ ലഹരിവസ്തുക്കളുടെ വ്യാപനവും അത് മൂലമുണ്ടാക്കുന്ന സാമൂഹ്യ കുടുംബപ്രശ്നങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജില്ലാ ജനമൈത്രി കോഡിനേറ്റർ ശ്രീ ഉമേഷ് നന്മണ്ട ക്ലാസെടുത്തു.തുടർന്ന് പൂനൂരങ്ങാടിയിൽ ലഹരി വിരുദ്ധറാലിയും പ്രതിജ്ഞയും നടത്തി.
യൂണിറ്റ് പ്രസിഡണ്ട് സി.കെ.മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ മെക്7 നോർത്ത്സോൺ കോഡിനേറ്റർ ഡോ.ഇസ്മായിൽ മുജദ്ദിദി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ കോഡിനേറ്റർ എൻ.കെ മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഹഫ്സത്ത് ടീച്ചർ,ഡോ:മിനാ നാസർ, നിയാസ്ഏകരൂൽ,ബഷീർ ചാലക്കര, ബുഷറ ടീച്ചർ, ടി.എം ഹക്കീം മാസ്റ്റർ മുതലായവർ ആശംസകൾ നേർന്നു.
സെൻറർ കോഡിനേറ്റർ അസീസ് മാസ്റ്റർ സ്വാഗതവും, മുനീർ മാസ്റ്റർ ചോയിമഠം നന്ദിയും പറഞ്ഞു.
Tags:
POONOOR