Trending

"ലഹരിയില്ലാത്ത യുവത്വം നാടിന്റെ നന്മക്ക് ":ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

എളേറ്റിൽ:എളേറ്റിൽ വട്ടോളി വി. സ്പോർട്ടോ സ്പോർട് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സമൂഹത്തിൽ ദിനം തോറുംവർദ്ധിച്ചു വരുന്ന 
ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ഇബ്രാഹിം എളേറ്റിൽ നിർവ്വഹിച്ചു. ക്ലബ്ബ് ചെയർമാൻ ഹബീബു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

നൂറിൽ പരം വിദ്യാർഥികളും യുവാക്കളും ക്യാമ്പയിനിൽ പങ്കെടുത്തു.വി. സ്പോർട്ടോ ക്ലബ്ബിന്റ മുഖ്യ രക്ഷാദികാരി
എൻ സി ഉസ്സയിൻ മാസ്റ്റർ, ബാബു കെ.പി
റഷീദ് മാസ്റ്റർ കടവ്, വിനോദ് മാസ്റ്റർ,റഷീദ് ടി ,അനിൽ കുമാർ , എൻ കെ സലാം മാസ്റ്റർ, നാസർ എടി , ബാപ്പു എ.കെ, ക്ലബ്ബ് പ്രസിഡന്റ് അരുൺജിത്ത് എന്നിവർ സംസാരിച്ചു.

വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച്  എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിൽ  പങ്കെടുത്ത മുഴുവൻ ആളുകൾക്കും ക്ലബ്
ഇഫ്താർ മീറ്റും  സംഘടിപ്പിച്ചു.

ക്ലബ് ജനറൽ സെക്രട്ടറി 
ആദിൽ.പി.ടി. സ്വാഗതവും,
ട്രഷറർ മുഹമ്മദ് നിഹാൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right