Trending

ലോകാരോഗ്യദിനം ആചരിച്ചു.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രം കിഴക്കോത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനത്തോധടനുബന്ധിച്ചു വിളംബംര ജാഥയും ആരോഗ്യ ബോധവൽക്കരണ ക്ലാസും , ക്വിസ് മത്സരവും നടത്തി. 

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സി.കെ.സാജിദത്ത് ഉത്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസ്ന അസ്സയിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ വഹീദ കയ്യളശ്ശേരി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ ,മെമ്പർമാരായ കുളിരാവുങ്ങൽ മുഹമ്മദലി, അബ്ദുൾമജീദ്, റസീന ടീച്ചർ പൂക്കോട്ട്, റംല മക്കാട്ടു പൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ,മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ,റാഹില ബീഗം എന്നിവർ സംസാരിച്ചു.

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് JPHN കമറുന്നീസ നേതൃത്വം നൽകി.തുടർന്ന് ക്വിസ് മൽസരം നടത്തി സമ്മാനങ്ങൾ നൽകി, പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, MLSP , ആശപ്രവർത്തകർ, എളേറ്റിൽ ഹോസ്പിറ്റലിലെ ജീവനക്കാർ, എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right