Trending

ഷഹബാസ് കൊലക്കേസ് ;ജാമ്യാപേക്ഷയില്‍ വിധി 8ന്

കോഴിക്കോട്:താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. 

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.നിര്‍ഭയാ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കുറ്റാരോപിതര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണന നല്‍കരുതെന്ന് ഷഹബാസിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.

കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച്‌ ജാമ്യം നല്‍കരുതെന്നും രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും കുടുംബം വാദിച്ചു.ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഷഹബാസിന്‍റെ പിതാവ് ഇക്ബാല്‍ പ്രതികരിച്ചു.
Previous Post Next Post
3/TECH/col-right